മംഗലപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഓഗസ്റ്റ് 1 മുതൽ 14 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും, ഭൂമിയ്ക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ആഫീസിൽ നിന്നും ഭൂമി ഇല്ലായെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൂടി ഹാജരാക്കണം. അപേക്ഷകൻ 2020 ജൂലൈ 1 ന് മുൻപ് റേഷൻകാർഡുള്ള കുടുംബമായിരിക്കണം, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടുതലാകരുത്, ഉപജീവന തൊഴിൽ ഉപാധി എന്ന നിലയ്ക്കല്ലാതെ നാല് ചക്ര വാഹനം സ്വന്തമായുള്ള കുടുംബങ്ങൾ അപേക്ഷിക്കാൻ പാടില്ല. അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, വില്ലജ്ആഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കേ ണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. എൻ. ഹരികുമാർ അറിയിച്ചു.
