കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യ അറിയാതെ ഭർത്താവ് മൊബൈലിൽ ചിത്രങ്ങൾ പകർത്തി വാട്സാപ്പ് വഴി പ്രചരിപ്പിച്ചതായി പരാതി.
കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 3 വയസ്സുകാരിയുടെ മാതാവ് 28 കാരിക്കാണ് ഭർത്താവിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സംഭവം ഉണ്ടായത്. യുവതി പറയുന്നത് ഇങ്ങനെ :
5 വർഷം മുൻപാണ് പൂന്തുറ സ്വദേശിയുമായി വിവാഹം നടന്നത്. പ്രണയ വിവാഹമൊന്നും ആയിരുന്നില്ല. എങ്കിലും ഭർത്താവിന്റെ വീട്ടുകാർ പല കള്ളങ്ങളും പറഞ്ഞാണ് വിവാഹം നടത്തിയത്. വിവാഹത്തിന് 10 പവൻ സ്വർണവും 2 ലക്ഷം രൂപയും നൽകിയിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചു ദിവസത്തിനകം തന്നെ ഭർത്താവ് സ്വർണം മുഴുവനും വിറ്റു. കഞ്ചാവും മദ്യവും അമിതമായി ഉപയോഗിക്കുന്ന ആളാണ് ഭർത്താവ് എന്ന് യുവതി പറയുന്നു. തുടർന്ന് പല തവണ അവർ തമ്മിൽ വഴക്ക് ഉണ്ടായി. എങ്കിലും ഓട്ടോ ഡ്രൈവർ കൂടിയായ അദ്ദേഹത്തോടൊപ്പം ജീവിച്ചു വരുന്നതിനിടയ്ക്ക് ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ യുവതി ഒന്നും മിണ്ടാതെ കഴിഞ്ഞു കൂടി. എന്നാൽ ഭർത്താവ് കുറച്ചു നാളുകൾക്കു ശേഷം യുവതിയോട് ഫോണിൽ കിടന്ന വീഡിയോസും ഫോട്ടോസും കാണിച്ചു കീഴ്പ്പെടുത്താൻ നോക്കി. അപ്പോഴാണ് യുവതി അറിയുന്നത് തന്റെ ഭർത്താവ് തന്നെ ചതിക്കുകയാണെന്ന്. എങ്കിലും യുവതി കരഞ്ഞു കാണിച്ചപ്പോൾ ഭർത്താവ് അത് ആർക്കും അയക്കില്ലെന്ന് ഉറപ്പ് നൽകി.
പക്ഷെ ഭർത്താവ് അത് വാട്സ്ആപ് വഴി പ്രചരിപ്പിച്ചു. അതിൽ യുവതിയെ മോശക്കാരിയാക്കാൻ അയാളുടെ മുഖവും വെട്ടി മാറ്റിയ ശേഷം യുവതിയുടെ ഫോട്ടോസ് മാത്രമാക്കിയാണ് പ്രചരിപ്പിച്ചതെന്ന് പറയുന്നു. സ്വന്തം ഭർത്താവിൽ നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായതിൽ മനം നൊന്ത് കഴിയുകയാണിവർ. നാട്ടിലുള്ള ആളുകൾ ഫോട്ടോസ് കണ്ട് തന്നെ മോശക്കാരിയായി കാണുന്നെന്നും യുവതി പറയുന്നു. സംഭവത്തെ തുടർന്ന് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.