ചിറയിൻകീഴ് : ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ 10ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കായി ബഹു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും 1കോടി 73ലക്ഷം രൂപ അനുവദിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ആവശ്യ പ്രകാരമാണ് വിവിധ റോഡുകളുടെ നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഈഴവർകോണം -അറപ്പുര റോഡ് -20ലക്ഷം, അഴൂർ പഞ്ചായത്തിലെ പണ്ടാരവിള-ചേമ്പുമൂല റോഡ് -20 ലക്ഷം, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഇക്കറ-ജ്യോതിസ് സ്കൂൾ റോഡ് -15 ലക്ഷം, മംഗലാപുരം പഞ്ചായത്തിലെ ഇടവിളാകം -യു പി എസ് റോഡ് -15ലക്ഷം, തല മുക്ക് റോഡ് -16ലക്ഷം , കിഴുവിലം ഗ്രാമ പഞ്ചായത്ത് നൈനാംകോണം -പാമ്പാട്ട് സബ് വിവേകാനന്ദ റോഡ് -15 ലക്ഷം, വട്ടവിള ശിവകൃഷ്ണപുരം സദ്യാലയ റോഡ് -10 ലക്ഷം, കണ്ടുകൃഷി -മണലിൽ റോഡ് -12 ലക്ഷം, കൊല്ലവിളാകം- വാഴവിള റോഡ് -20 ലക്ഷം , വാവറ -കൊച്ചുവിളക്കുടി -കടമ്പാട്ട് കോണം റോഡ് -30ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
