ആറ്റിങ്ങൽ : ആറ്റിങ്ങൽ പാലസ് റോഡിൽ ഇലക്ട്രിക് പോസ്റ്റിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്ക് 1:20നാണ് സംഭവം. ആറ്റിങ്ങൽ പാലസ് റോഡിൽ കൊല്ലമ്പുഴ ഭാഗത്തേക്ക് പോകുന്ന റോഡ് വശത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിലാണ് തീ പിടിച്ചത്. കെഎസ്ഇബി വൈദ്യുതി വിതരണ പെട്ടിയിലാണ് തീ പിടിച്ചത്. ഗതാഗത കുരുക്ക് രൂക്ഷമായ സമയത്ത് ഇലക്ട്രിക് പോസ്റ്റിൽ തീപിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തുടർന്ന് നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തുന്നതിനു മുമ്പ് തന്നെ തീ അണഞ്ഞു. എങ്കിലും ഫയർ ഫോഴ്സ് ഇടപെട്ട് വെള്ളം ചീറ്റി തീ അണഞ്ഞെന്ന് ഉറപ്പ് വരുത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തകാലത്തായി ആറ്റിങ്ങലിലെ വിവിധ ഇലക്ട്രിക് പോസ്റ്റുകളിൽ തീ പിടിക്കുന്നത് തുടർക്കഥയാവുകയാണ്.
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2020/08/InShot_20200803_135521608.mp4?_=1