വെള്ളനാട്: വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് 22,000 രൂപ മോഷ്ടിച്ചു. വെള്ളനാട് കുളക്കോട് സരസ്വതി ഭവനിൽ സോമന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയാണ് മോഷണം. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിനോട് ചേർന്ന് പലവ്യഞ്ജനക്കട നടത്തുന്ന സോമൻ കടയിലെ പണം വീട്ടിലെ ഹാളിനു സമീപത്തുള്ള ടി.വി.ക്കടുത്താണ് സൂക്ഷിക്കാറുള്ളത്. കടയിൽ സാധനം വാങ്ങാൻ വരുന്നവർക്ക് ഇവിടെയാണ് പണം വയ്ക്കുന്നതെന്നറിയാം. അവിടെ നിന്നും പണം എടുക്കുന്നതും ബാക്കി കൊടുക്കുന്നതും കടയിൽ വരുന്നവർ നിത്യേന കാണുന്നതുമാണ്. മോഷണത്തിനു പിന്നിൽ ഇതറിയാവുന്ന ആരോ ആണ് എന്നാണ് സംശയം. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
