ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് സ്കൂളിന് പൂർവ്വ വിദ്യാർത്ഥിയായിരുന്ന സുകുമാരൻ നായരുടെ ( കെ.വി. പ്രസ്സ് ) സ്മരണാർത്ഥം പാലസ് റോഡിൽ ജാനകിവില്ലയിൽ കുടുംബാംഗങ്ങളുടെ സഹായത്തോടെ കമ്പ്യൂട്ടർ , പ്രിൻ്റർ , 10 കുട്ടികൾക്ക് വായിക്കുവാനുള്ള സൗകര്യത്തോടെ നവീകരിച്ച കരിയർ കോർണർ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ സി.ജെ രാജേഷ് കുമാർ , പി ടി എ പ്രസിഡൻ്റ് വിജുകുമാർ , സ്കൂൾ പ്രിൻസിപ്പാൾ രജിത് കുമാർ, കുടുംബാംഗങ്ങളായ കമല എസ് നായർ, മനോജ് എം.പി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ ജവാദ് എസ് , ഹസീന, കരിയർ അഡ്വൈസർ ഡോ. രതീഷ് നിരാല , കരിയർ കോഡിനേറ്റർ മനോജ് സി.വി തുടങ്ങിയവർ പങ്കെടുത്തു.
കരിയർ കോർണറിലൂടെ പ്ലസ് വൺ ഏകജാലക അപേക്ഷ നൽകാൻ സാധിക്കും. കൂടാതെ ആറ്റിങ്ങൽ നിവാസികൾക്കും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും കരിയർ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് മാസത്തിൽ ഒരു അവസരം ഒരുക്കും. സ്കൂൾ കരിയർ അഡ്വൈസർ ഡോ: രതീഷ് നിരാലയുടെ നേതൃത്വത്തിൽ ഇത്തരമൊരു പ്രവർത്തനത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സ്കൂൾ കരിയർ കോഡിനേറ്റർ മനോജ് സി.വി അറിയിച്ചു. നമ്പർ 9567 1446 38