മുതലപ്പൊഴി അഴിമുഖത്ത് 2 ബോട്ടുകൾ ശക്തമായ തിരമാലയിൽ മറിഞ്ഞു. അളപായമില്ല. 8 പേരാണ് ഉണ്ടായിരുന്നത്. അവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി വി.എസ്. ദിനരാജ് , കോസ്റ്റൽ പോലീസ് സി.ഐ കണ്ണൻ കെ എന്നിവരുടെ നേതൃത്വത്തിൽ പോലീസും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
