Search
Close this search box.

മുദാക്കലിൽ കോൺഗ്രസ് പ്രവർത്തകർ സിപി.ഐ.എമ്മിലേക്ക്

eiA5NK011700_compress5

ആറ്റിങ്ങൽ: മുൻ മുദാക്കൽ ഗ്രാമ പഞ്ചായത്തംഗം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മൈലമൂട് ഗോപിനാഥൻ നായർ , കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം കമ്മിറ്റി അംഗം രാജൻ എന്നിവർ സി.പി.ഐ.എമ്മിൽ ചേർന്നു. എസ് ഡി ബാലൻ സ്മാരക ഹാളിൽ (സി പി ഐ എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി ഓഫീസ് ഹാൾ ) നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു പാർട്ടി പതാക കൈമാറി ഇരുവരെയും സി പി എമ്മിലേക്ക് സ്വാഗതം ചെയ്തു .

കഴിഞ്ഞ അൻപത് വർഷത്തിലേറെയായി മുദാക്കൽ പഞ്ചായത്തിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നിരവധി സംഘടന ചുമതലകൾ വഹിച്ചിരുന്നയാളാണ് മൈലമൂട് ഗോപിനാഥൻ നായർ . സ്വീകരണ യോഗത്തിൽ സി പി ഐ എം ഏര്യാ കമ്മിറ്റി അംഗം കെ വാരിജാക്ഷൻ അധ്യക്ഷനായി .ഏര്യാ സെക്രട്ടറി അഡ്വ എസ് ലെനിൻ, ഏര്യാ കമ്മിറ്റി അംഗം ഒ എസ് അംബിക, ,പള്ളിയറ ശശി, ആർ എസ് അനൂപ്, എം ബി ദിനേശ്, എ ചന്ദ്രബാബു, ഗോപിനാഥൻ നായരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു .സി പി ഐ എം ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ് സ്വാഗതവും എൻ ബിനു നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!