തോട്ടയ്ക്കാട് : ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും അതോടൊപ്പം ഖുർആൻ മന:പാഠം പൂർത്തിയാക്കുകയും ചെയ്ത തോട്ടയ്ക്കാട് ഫാത്തിമ മൻസിലിൽ മുഹമ്മദ് ഫർഹാനെ നഗരൂർ അൽ-ഫലാഹ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ എം. ഷാജഹാൻ ട്രോഫി നൽകുകയും എക്സിക്യുട്ടീവ് അംഗം അഡ്വ.എസ്.ഷാജഹാൻ ഉപഹാരം നൽകുകയും ചെയ്തു. അനുമോദന ചടങ്ങിൽ ഡോ. എ.സഫീറുദ്ദീൻ, ഷുഹൈബ് . എം. , അബ്ദുൽ മനാഫ്, ഖാലിദ് പനവിള , ഷാജഹാൻ , റിയാസ് എന്നിവർ പങ്കെടുത്തു.
