ആറ്റിങ്ങൽ : ആറ്റിങ്ങൽ റോഡ് വികസനം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. അഡ്വ ബി.സത്യൻ എം.എൽ എ യുടെ അഭ്യർത്ഥന പ്രകാരമായിരുന്നു അദ്ദേഹം റോഡ് നോക്കാൻ എത്തിയത്. ആറ്റിങ്ങൽ റോഡ് വികസനം ഉൾപ്പടെയുള്ള കാര്യങ്ങൾ നേരത്തെ തന്നെ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമുവും ഒപ്പം ഉണ്ടായിരുന്നു. റോഡ് വികസനം യാതൊരു തടസവും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യമായ ഇടപെടൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തി കഴിഞ്ഞെന്നും വീണ്ടും, ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തി ആറ്റിങ്ങലിൻ്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ വേണ്ട എല്ലാ ഇടപെടലുകളും പാർട്ടി ജില്ലാ കമ്മറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ആനാവൂർ നാഗപ്പൻ ഉറപ്പു നൽകിയതായി അഡ്വ.ബി. സത്യൻ എം. എൽ എ അറിയിച്ചു.
