കല്ലമ്പലം : പുതുശ്ശേരിമുക്ക് – വട്ടക്കൈത റോഡിൽ ഈരാണിക്ക് സമീപം സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കോട്ടളക്കുന്ന് സ്വദേശി അൻസീം(35)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണി കഴിഞ്ഞാണ് അപകടം. എതിർ ദിശയിൽ വന്ന സ്വകാര്യ ബസ്സും അൻസീമിന്റെ ഓട്ടോയുമാണ് ഇടിച്ചതു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം തകർന്നു. ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയ അൻസീമിനെ നാട്ടുകാർ വളരെ പാടുപെട്ടാണ് പുറത്തെടുത്തത്. പരിക്ക് ഗുരുതരമാണെന്ന് നാട്ടുകാർ പറയുന്നു . പരിക്കേറ്റയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
