നെടുമങ്ങാട് : കഴിഞ്ഞ കുറച്ചു നാളായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പാർക്ക് ചെയ്തിടുന്ന വാഹനങ്ങളിൽ നിന്നും മോഷണം നടത്തി വരുകയായിരുന്ന പ്രതിയെ ആശുപത്രി സെക്യൂരിറ്റിമാർ പിടികൂടി നെടുമങ്ങാട് പോലീസിൽ ഏൽപ്പിച്ചു. പാലോട് പെരിങ്ങമ്മല കരിമൻകോട് ചിത്തൻചിറ മാടൻ തമ്പുരാൻ ക്ഷേത്രത്തിന് സമീപം സന്ധ്യാ കോട്ടേജിൽ ധനേഷ് ഗോപി (38) ആണ് പിടിയിലായത്. വാഹനങ്ങളിൽ ഡാഷ് ബോക്സ് കുത്തി തുറന്നു മോഷണം നടത്തി വരുകയായിരുന്നു പ്രതി. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരുടെ എസ്.ഷമീറിന്റെയും, എ. അനീഷിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏല്പിച്ചത്.
