വെഞ്ഞാറമൂട്: എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുപോയ പെൺകുട്ടിയെ ബസിൽെവച്ച് ശല്യം ചെയ്യുകയും കയറിപ്പിടിക്കുകയും ചെയ്തയാളിനെ കസ്റ്റഡിയിൽ എടുത്തു. കൊട്ടാരക്കര സ്വദേശി വിഷ്ണു (26)വിനെയാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കണ്ടക്ടർ വെഞ്ഞാറമൂട് പോലീസിനെ വിവരമറിയിച്ചു. ബസ് വെഞ്ഞാറമൂട് എത്തിയപ്പോൾ പോലീസ് കാത്തുനിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.