നെടുമങ്ങാട് :കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള കേസുകൾക്ക് കാലതാമസം ഒഴുവാക്കാൻ നെടുമങ്ങാട്ട് പോക്സോ കോടതി ഉടൻ പ്രവർത്തനമാരംഭിക്കും. പോക്സോ കോടതിയുടെ പ്രവർത്തനത്തിന് നെടുമങ്ങാട് നഗരസഭയുടെ നെട്ട കമ്യൂണിറ്റി ഹാൾ വിട്ട് നൽകിയതായി നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു. കോടതി പ്രവർത്തനത്തിനാവശ്യമായ ചേംബർ, ഡയസ്, ഫ്രണ്ട് റൂം, ഓഫീസ് എന്നിവ സജ്ജീകരിക്കുന്നതിന് സർക്കാർ എട്ടു ലക്ഷം രൂപ അനുവദിച്ചതായും ചെയർമാൻ അറിയിച്ചു. നിലവിൽ ഈ കെട്ടിടത്തിൽ നഗരസഭയുടെ 76- അം നമ്പർ ഒരു അംഗൻവാടി പ്രവർത്തിച്ചു വരുകയാണ്. ജഡ്ജിയുൾപ്പെടെ മുഴുവൻ തസ്തികളിലേക്കും നിയമനം പൂർത്തിയായി. സംസ്ഥാനത്ത് പുതുതായി 28 പോക്സോ കോടതികൾ അനുവദിച്ചതിനൊപ്പമാണ് നെടുമങ്ങാട്ടും കോടതി അനുവദിച്ചത്. ആഗസ്റ്റ് 30 ന് മുൻപായി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.
