പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതുതായി തുടങ്ങുന്ന ലബോറട്ടറിയിലേക്കായി എ.സി കൈമാറി. പെരുമാതുറ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സനേഹതീരം ചാരിറ്റി കമ്മിറ്റി കൺവീനർ ഇക്ബാൽ നിന്നും പി.എച്ച്.സിയിലെ ഡോ പ്രതീപ്പ് കുമാർ ഏറ്റുവാങ്ങി.
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി നിൽകുന്ന പെരുമാതുറ സ്നേഹതീരത്തിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രിയിൽ 30000 രൂപയുടെ എ.സി, സ്നേഹതീരം വാങ്ങി നൽകിയത്.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തംഗം എം. സിയാദ്,ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് , സ്നേഹതീരം മാനേജിംഗ് കമ്മിറ്റി മെമ്പർ തക്യാവിൽ ഇക്ബാൽ, സുനിൽ സലാം, , ഷാഫി പെരുമാതുറ , ഷാജഹാൻ, എന്നിവർ സംബന്ധിച്ചു.