വെമ്പായം: കൊപ്പം മഞ്ചാടിമൂട്ടിൽ രാമചന്ദ്ര വിലാസത്തിൽ ശശികലയുടെ വീട്ടിൽനിന്ന് ഏഴുപവൻ സ്വർണവും നാലായിരം രൂപയും മോഷണംപോയി. വീട്ടുകാർ തിരുവനന്തപുരത്തുള്ള മകളുടെ വീട്ടിൽ പോയിരിക്കവേ വീടിൻറെ മുൻവാതിൽ തുറന്നു കിടക്കുന്നതുകണ്ട അയൽവാസി വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. മൂന്നു ദിവസങ്ങൾക്കു മുൻപ് തൈക്കാട് ആളുമാനൂർ മഠത്തിൽനിന്നു വെള്ളി അങ്കി മോഷണം പോയിരുന്നു. വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.