സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അക്രമം : ഒരാൾ അറസ്റ്റിൽ

eiA3X9L52363

കാട്ടാക്കട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽക്കയറി അക്രമം നടത്തിയെന്ന കേസിൽ ഒരാളെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. വെളിയംകോട് ലാൽഭവനിൽ ഷിബുലാലാണ്(34) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് അക്രമം നടത്തിയത്. വായ്പ കുടിശികയായതിനാൽ ഷിബുലാലിന്റെ വാഹനം പണമിടപാട് സ്ഥാപനം പിടിച്ചെടുത്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഓഫീസിൽ അക്രമം നടത്തിയെന്നാണ് പരാതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!