Search
Close this search box.

ലോറി ഓടിക്കുന്നതിനിടെ ഡ്രൈവറിന് അപസ്മാരം, രണ്ട് വാഹനങ്ങളിൽ ഇടിച്ച് നിന്നു:  ഒഴിവായത് വൻഅപകടം

ei3DSAM43254

പോത്തൻകോട്: ടിപ്പർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായി. തുടർന്ന് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും പോത്തൻകോട് എം.ടി. തിയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ലോറി നിന്നു.. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തെറിച്ചു വീണു. ഈ ഭാഗത്ത് ആൾക്കാരില്ലാത്തതു കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടുകൂടിയാണ് അപകടം നടന്നത്. കാട്ടായിക്കോണം ഒരുവാമൂല സ്വദേശി സജിയ്ക്കാണ് ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായത്. പോത്തൻകോട് നിന്ന് കാട്ടായിക്കോണം ഭാഗത്തേയ്ക്ക് പോയപ്പോഴാണ് അപകടം നടന്നത്. പോത്തൻകോട് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!