പോത്തൻകോട്: ടിപ്പർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായി. തുടർന്ന് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും പോത്തൻകോട് എം.ടി. തിയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ലോറി നിന്നു.. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ചു വീണു. ഈ ഭാഗത്ത് ആൾക്കാരില്ലാത്തതു കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടുകൂടിയാണ് അപകടം നടന്നത്. കാട്ടായിക്കോണം ഒരുവാമൂല സ്വദേശി സജിയ്ക്കാണ് ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായത്. പോത്തൻകോട് നിന്ന് കാട്ടായിക്കോണം ഭാഗത്തേയ്ക്ക് പോയപ്പോഴാണ് അപകടം നടന്നത്. പോത്തൻകോട് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
