നെടുമങ്ങാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി കാപ്പിരിക്കാട് സെന്ററിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമങ്ങാട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു. നെടുമങ്ങാട് കരിപ്പൂര് ശ്രാവണത്തിൽ ലക്ഷ്മി കൺസ്ട്രക്ഷൻ ഉടമ അജയകുമാർ ലേഖ ദമ്പതിമാരുടെ മകൻ ശ്രാവൺ(19) ആണ് മരണപ്പെട്ടത്. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ്.