കല്ലമ്പലം: 50 വർഷത്തിലധികമായി മുടങ്ങാതെ പ്രവർത്തിക്കുന്ന തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാല & വായനശാലയിലേക്ക് പ്രശസ്ത സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു 41 പുസ്തകങ്ങൾ സംഭാവനയായി നൽകി. വിജ്ഞാന പോഷിണി ഗ്രന്ഥശാലയ്ക്ക് വേണ്ടി ലൈബ്രെറിയൻ പ്രഭകുമാറും ഗ്രന്ഥശാല പ്രവർത്തകൻ റിയാസും ചേർന്ന് മണമ്പൂർ രാജൻ ബാബുവിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
