ചിറയിൻകീഴ്: ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവിൻ്റെ കൈവിരലിൽ മോതിരം കുടുങ്ങി. മുരുക്കുംപുഴ, മുണ്ടയ്ക്കൽ തോപ്പിൽ വിള അജിതാഭവനിൽ നിതിൻ ആണ് ബൈക്ക് അപകടത്തിൽ കാലിൽ പൊട്ടലും മുറിവുകളുമായി എണീറ്റ് നടക്കുവാൻ പോലും സാധിക്കാതെ ചികിൽസയിലിരിക്കെ കൈവിരലിൽ കിടന്ന മോതിരം ഇറുകി വിരൽ നീരുവന്ന് ഊരിമാറ്റാൻ മറ്റ് പലയിടങ്ങളിലും പോയിട്ടും സാധിക്കാതെ വിഷമത്തിലായത്. ഇന്ന് വൈകീട്ട് 4 മണിയോടെ ആറ്റിങ്ങൽ അഗ്നിശമന രക്ഷാ നിലയത്തിൽ എത്തി സുരക്ഷിതമായി പരിക്കുകളില്ലാതെ മോതിരം ഊരിമാറ്റി. എഫ്.ആർ.ഒ മാരായ സജി, രജീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.