മംഗലപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. അണ്ടൂർക്കോണം മുൻ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂർക്കോണം നീതു ഭവനിൽ സുജിയെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തിൽ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി ബി വിനോദ്കുമാർ, എസ് ഐ വി തുളസീധരൻ നായർ, ജിഎസ് ഐ മാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു.