വിതുര : വിതുര ട്രൈബൽ കോളനിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ കല്ലാർ ദൈവകല്ല് വീട്ടിൽ പെരുമാൾ എന്നറിയപ്പെടുന്ന സത്യചന്ദ്രനെയാണ് (56) വിതുര പോലീസ് പിടികൂടിയത്. മായാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് പ്രതി വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വന്നത്.പ്രദേശത്ത് കൗൺസിലിംഗിനെത്തിയ സാമൂഹ്യ പ്രവർത്തക ധന്യ രാമനാണ് വിവരം പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിതുര സിഐ എസ് ശ്രീജിത്ത് , എസ്ഐ എസ് എൽ സുധീഷ് , എഎസ്ഐ വിനോദ് , സിപിഒമാരായ വിജയൻ, രതീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.