കല്ലറ : കല്ലറയിൽ രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കല്ലറ നീറുമണ്‍കടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടില്‍ അഭിരാമി (22), വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടില്‍ അമല്‍ (23) എന്നിവര്‍ ആണ് വെഞ്ഞാറമൂട് പോലീസിന്റെ വലയിലായത്.കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു.ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും കാമുകന് അമലിനെയും പോലീസ് പിടികൂടിയത്. മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
