ചിറയിൻകീഴ്: പെരുങ്ങുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നീതി സ്റ്റോർ ഉദ്ഘാടനം അഡ്വ. വി ജോയി എം എൽ എ ആദ്യവിൽപ്പന നടത്തിക്കൊണ്ട് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻറ് എം ദേവരാജ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ശോഭന, ഭരണസമിതി അംഗങ്ങളായ രഘുനാഥൻ നായർ, എൽ അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.