ആറ്റിങ്ങൽ : മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാത്രി 7.00 മണി വരെയാക്കിയതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു. ഓണം പ്രമാണിച്ചു വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ചു കഴിഞ്ഞ ദിവസം പ്രാദേശികമായി ആറ്റിങ്ങലിൽ 9.00മണി വരെ പ്രവർത്തനാനുമതി നൽകിയിരുന്നു.
ഇന്ന് മുതൽ എല്ലാ വ്യാപാരികളും രാത്രി 7.00 മണിക്ക് തന്നെ സ്ഥാപനങ്ങൾ അടച്ചു സഹകരിക്കണമെന്ന് അറിയിച്ചു.