കടയ്ക്കാവൂർ : ആനത്തലവട്ടത്ത് കല്പകം സിമി ഭവനിൽ സൂരജിൻ്റെ ഉടമസ്ഥതയിലുള്ള ഏകദേശം 75000 രൂപ വിലയുള്ള കറവപശുവാണ് ഇന്ന് ഉച്ചയോടെ വീടിന് സമീപത്തുള്ള 10 മീറ്റർ വീതിയും 5 മീറ്റർ താഴ്ചയുമുള്ള കനാലിലെ ചെളിക്കുണ്ടിൽ അകപ്പെട്ടത്. ആറ്റിങ്ങൽ അഗ്നിശമനരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ എസ്എഫ്ആർഒമാരായ സി.ആർ. ചന്ദ്രമോഹൻ, ഷിജാം, എഫ്ആർഒമാരായ കെ. ബിനു, സജിം, എച്ച്.ജി അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് മലിനജലത്തിലെ ചെളിയിൽ നിന്ന് പശുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്.
