കല്ലമ്പലം : തോട്ടയ്ക്കാട് സ്വദേശിയായ യുവതിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരവാരം തോട്ടയ്ക്കാട് കടുവയിൽ മേലേവിള പുത്തൻവീട്ടിൽ സുൽഫിക്കർ (36) ആണ് അറസ്റ്റിലായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം എസ്.ഐ.ഗംഗാപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ ഫറോസ്, എസ്ഐമാരായ വി ഗംഗാപ്രസാദ്, സുരാജ് എന്നിവരാണ്അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
