കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. മുത്താന കൊച്ചാരംപൊയ്ക മുളയിൽ വീട്ടിൽ അഭിലാഷ് (32), കുഴിവിള വീട്ടിൽ വിനോദ് (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 21 നാണ് സംഭവം. കടയിൽ പോയി തിരികെവന്ന പെൺകുട്ടിയെ വഴിയിൽ പതുങ്ങി നിന്ന ഇവർ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐ മഹേഷ്, എസ്.സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു
