വിതുര:വനത്തിൽ ഈറ്റ ശേഖരിക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ചു. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം രതീഷ് ഭവനിൽ രതീഷിനെ (29) യാണ് ആക്രമിച്ചത്. പരിക്കേറ്റ രതീഷ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ പത്തോടെ വിതുര ഐസറിന് സമീപമുള്ള കത്തിപ്പാറ വനമേഖലയിലാണ് സംഭവം.ബന്ധുവിന് വീട് പണിയുന്നതിന് വേണ്ടിയാണ് രതീഷും ബന്ധുവും ഈറ്റ തേടിപ്പോയത്. രതീഷിനെ ആക്രമിക്കുന്നത് കണ്ട് നിലവിളിച്ച ബന്ധുവിന് നേരെയും കരടി പാഞ്ഞടുത്തെങ്കിലും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
