കിളിമാനൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അഞ്ചൽ പത്തടി ഭാരതീപുരം കോടിയിൽ പുത്തൻവീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ നൗഫൽ (30)നെ ഇന്ന് പുലർച്ചെ കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ ജി.എസ്.ഐ ബിജു എ.എച്ച്, സിപിഒമാരായ സുധീർ, അനൂപ്, ഷിജു, സുനിൽരാജ് എന്നിവർ ചേർന്ന് പിടികൂടി കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കിളിമാനൂർ കരേറ്റിൽ നിന്നുമാണ് ഈ മാസം ആദ്യം നൗഫലും മറ്റൊരു പ്രതിയായ അശ്വിനും കൂടി ബൈക്ക് മോഷണം നടത്തിയത്. അശ്വിനെ ഒരാഴ്ച മുൻപ് ഷാഡോ ടീം പിടികൂടിയിരുന്നു.
