കിഴുവിലം ഗ്രാമപഞ്ചായത്തിലെ വലിയഏല, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ കൊടുമണ്‍ ജംഗ്ഷന്‍(ചെറുവള്ളിമുക്ക് വാര്‍ഡ്) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്തണം. പൊതു പരീക്ഷകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
