പനവൂർ : പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ആട്ടുകാല്‍ ഗവ.യു.പി.എസ് കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ആട്ടുകാല്‍ യു.പി.എസില്‍ നടന്ന ചടങ്ങില്‍ ഡി.കെ മുരളി.എം.എല്‍.എ അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.പി മുഖ്യ അതിഥിയായിരുന്നു. പനവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോര്‍, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.