കല്ലറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 1.75 കോടി രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളോടു കൂടിയ ആശുപത്രിമന്ദിരത്തിന്റെനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ചടങ്ങില്‍ ഡി.കെ മുരളി എം എല്‍ എ അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.പിമുഖ്യാതിഥിയായിരുന്നു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രന്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശിവദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം.റാസി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സന്ധ്യ, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍,എന്നിവര്‍ പങ്കെടുത്തു
