വെഞ്ഞാറമൂട്: വിവാഹവാഗ്ദാനം നൽകി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാമനപുരം ആനാകുടി പൂപ്പുറം ഇരങ്കുളം ചാലുവിള വീട്ടില്‍ ബിജു(38)ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറെമാസങ്ങളായി നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
