വിദ്യാർത്ഥി പാപനാശത്ത് തിരയിൽപ്പെട്ടു : ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.

വർക്കല : പാപനാശത്ത് തിരയിൽപ്പെട്ട എൻജിനീയറിങ് വിദ്യാർഥിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. മുംബൈയിൽ താമസക്കാരനായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അമലി(26) നെയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. പാപനാശം പ്രധാന ബീച്ചിൽ കുളിക്കുന്നതിനിടെ അമൽ തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. 500 മീറ്റർ കടലിനുള്ളിലേക്കുപോയ അമലിനെ ലൈഫ് ഗാർഡുകളായ സജിത്ത്, പ്രവീൺ എന്നിവർ ചേർന്നാണ് രക്ഷിച്ചത്. ഒരാഴ്ചയായി പാപനാശം കടലിൽ ചുഴിയും അടിയൊഴുക്കും ശക്തമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!