നെടുമങ്ങാട് :നെടുമങ്ങാട് ചാരുംമൂട് കോങ്ങനത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ കയറി ഇരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മർദിക്കുകയും ഓട്ടോ അടിച്ചു തകർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം പ്രദേശവാസിയായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോങ്ങനത്ത് വാടകയ്ക്ക് താമസിക്കുന്ന സജീറിന്റെ വീടിന് മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL01BG578 നമ്പർ ഓട്ടോ റിക്ഷയിൽ കയറിയിരുന്ന് സംഘമായി മദ്യപാനം നടത്തിയത്. പ്രവാസിയായ സജീർ കൊറോണ കാരണം തൊഴിൽ നഷ്ട്ടപ്പെട്ടതോടു കൂടി നാട്ടിലെത്തി കൂലിക്കാണ് തിരുവനന്തപുരം സ്വദേശിയുടെ ഓട്ടോ ഓടിച്ചിരുന്നത്. സജീറിനെ മർദിച്ചവർ രാത്രി രണ്ട് മണിക്ക് വീണ്ടും സംഘമായി എത്തി വീടുകയറി ഭാര്യയെയും സജീറിനെയിം മർദ്ദിച്ചതായി പരാതിയുണ്ട്. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ സജീറിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പോലീസിൽ പരാതി നൽകി
