വെഞ്ഞാറമൂട്: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കടയിൽനിന്ന് 250 കിലോ നിരോധിത പുകയിലയുത്പന്നങ്ങൾ പിടിച്ചെടുത്തു. കിഴായിക്കോണം അമ്പലംമുക്കിൽ രാജന്റെ ഉടമസ്ഥതയിലുള്ള കടയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. എട്ട് ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. കടയുടമയിൽനിന്ന് 10000 രൂപ പിഴ ഈടാക്കി. ഇൻസ്പെക്ടർ ടി.ആർ.മുകേഷ്, പ്രിവൻറ്റീവ് ഓഫീസറായ ടി.ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, രാജേഷ്, ഷംനാദ്, ശ്രീലാൽ, ഡ്രൈവർ സുനിൽ കുമാർ എന്നിവർ പരിശോധയിൽ പങ്കെടുത്തു.
