കാട്ടാക്കട : വിവിധ സ്ഥലങ്ങളിൽ നിന്നും മോട്ടോർ സൈക്കിളുകൾ മോഷണം നടത്തി പൊളിച്ചു വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ കാട്ടാക്കട പൊലീസ് അറസ്റ് ചെയ്തു. അമ്പൂരി കാരിക്കുഴി തെന്മല പേരേക്കല്ല് ആറ്റിൻകര പുത്തൻ വീട്ടിൽ നിന്നും വീരണകാവ് അരിക്കുഴി നിഷാ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വർഗീസ് മകൻ ബോബനെ (43) ആണ് കട്ടാക്കട പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൂന്ന് ബൈക്കുകൾ, ആർ സി ബുക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾ ഇതിൽ കണ്ണികളാണ് എന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ വെള്ളറട പാറശാല തുടങ്ങിയ പോലീസ് സ്റ്റേഷൻ ലിമിറ്റ് നിന്നും മോഷണം പോയവയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന്
( 23.3.19) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ ജി സുനിൽകുമാർ സബ്ഇൻസ്പെക്ടർ സുരേന്ദ്രൻ എ എസ് ഐ ഹെൻഡേഴസൺ, എ എസ് ഐ മഹേഷ് , എഎസ്ഐ ശ്രീകുമാർ സിപിഒ പ്രദീപ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.