തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലെ അയ്യങ്കാളി നഗര്‍(ചെല്ലമംഗലം വാര്‍ഡ്), തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊട്ടുമുക്ക്, പുളിമൂട്, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കൈവന്‍കാല, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.