കേരള സർക്കാർ പദ്ധതിയായ ലൈഫ് ഭവനപദ്ധതി പ്രകാരം അടച്ചുറപ്പുള്ള വീടില്ലാത്ത എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കരവാരം ഗ്രാമ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും EKSAT എന്ന കമ്പനിയും കൂടി ചേർന്ന് പഞ്ചായത്തിലെ നാലാം വാർഡ് നിവാസിയായ തോട്ടയ്ക്കാട് പുത്തൻവീട്ടിൽ രജിനിക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനച്ചടങ്ങ് ആറ്റിങ്ങൽ എംഎൽഎ അഡ്വ:ബി സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ദീപയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ലിസി ശിശുപാൽ, ഡീഎംസി ഡോ.ഷൈജു, വാർഡ് മെമ്പർ പ്രസന്ന, EKSATജില്ലാ കോ-ഓർഡിനേറ്റർ ജലജ ശ്രീനി എന്നിവർ പങ്കെടുത്തു.
കൂലിപ്പണിക്കാരനായ ഭർത്താവും മൂന്ന് മക്കളുമായി ദീർഘകാലമായി വീടില്ലാതെ കഷ്ടപ്പെട്ടിരുന്ന രാജനിക്കും കുടുംബത്തിനും ഇത് വളരെ ആശ്വാസകരമായി. ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച 400000/- രൂപയും ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ലഭിച്ച 100000/- രൂപയും കൊണ്ട് Eksat എന്ന കമ്പനിയുടെയും അഭ്യുദയകാംക്ഷികളുടെയും സഹായം കൊണ്ട് 53 ദിവസത്തെ ശ്രമഫലമായി ആണ് ഈ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്. കരവാരം കുടുംബശ്രീയുടെ കീഴിലുള്ള ജന്റെർ റിസോർസ് കൗൺസിലിംഗ് സെന്ററിന്റെ ഭാരവാഹികൾ രജനിയുടെ ഉപജീവനത്തിനായി ഒരു ആടിനേയും സ്നേഹ സമ്മാനമായി നൽകി.