നാവായിക്കുളം പൈവേലിക്കോണം സ്വദേശിനിയായ 22 കാരിയുടെ കാലാണ് ക്ലോസറ്റിൽ കുടുങ്ങിയത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.കാൽ മുട്ടിന്റെ മുകൾ ഭാഗം വരെ ക്ലോസറ്റിന് ഉള്ളിൽ അകപ്പെടുകയും ഉടൻതന്നെ ആറ്റിങ്ങൽ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു .
ആറ്റിങ്ങൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി ക്ലോസെറ്റിൽ കാൽ കുടുങ്ങിയ വ്യക്തിയെ ക്ലോസറ്റ് പൊട്ടിച്ച് പുറത്തെടുത്തു.
സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബിജു, അനി മോൻ, ദിനേശ്, ബിനു, ഷമീം,രാജഗോപാൽ, വിനീത്,വിപിൻ, സുധീർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.