കരവാരം : ചാത്തമ്പറ അർഷി കോട്ടേജിൽ അർഷിതയ്ക്ക് ബിഎസ്സി ഹോം സയൻസിൽ ഒന്നാം റാങ്ക് ലഭിച്ചതറിഞ്ഞ് എംഎൽഎ അഡ്വ ബി സത്യൻ കുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ചു. എംഎൽഎയ്ക്കൊപ്പം പാർട്ടി എസി അംഗം എസ് മധുസൂദനക്കുറുപ്പ്, എൽസി അംഗം സുഭദ്രാ സേതുനാഥ്, ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ജഹാങ്കീർ ഖാൻ തുടങ്ങിയവർ ഉണ്ടായിരുന്നു.
ചാത്തമ്പറ അർഷി കോട്ടേജിൽ നൗഷാദ് – ഷമീനാ ദമ്പതികളുടെ മകൾ തിരുവനന്തപുരം വിമൺസ് കോളേജിലാണ് പഠനം നടത്തിയത്. തുടർന്ന് അതേ കോളേജിൽ ഹോം സയൻസിലെ ഫുഡ് & ന്യൂട്രീഷ്യൻ കോഴ്സിൽ മാസ്റ്റർ ബിരുദം എടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.