വർക്കല : ചെമ്മരുതി മുട്ടപ്പലം ചാവടിമുക്കിൽ സമീറ മൻസിലിൽ സുധീർ വാങ്ങിച്ചു കൊണ്ടുവന്ന പോത്ത് വാഹനത്തിൽ നിന്നും താഴെ ഇറക്കുന്ന സമയത്ത് വിരണ്ട് ഓടി. അക്രമാസക്തമായ പോത്ത് വർക്കല എസ്.എൻ കോളേജിനു സമീപത്തുള്ള റോസ് ഹൗസിൽ പ്രസന്നകുമാരിയുടെ പുരയിടത്തിൽ കടന്ന് ഭീതി സൃഷ്ടിച്ചു. തുടർന്ന് സംഭവസ്ഥലത്തു എത്തിച്ചേർന്ന അഗ്നിരക്ഷാസേന അതിസാഹസികമായി പോത്തിനെ കയറിൽ കുരുക്കി ബന്ധിച്ച് ഉടമസ്ഥനെ ഏല്പിച്ചു. വർക്കല അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ജി വേണുഗോപാൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡി രാജൻ, ഫയർ & സെക്യു ഓഫീസർമാരായ അംജിത്ത് എ.ജെ, ഡി. വിഷ്ണു, ബി അരുൺ കുമാർ, വിഎസ് സുജിത് ,എസ്‌ജി പ്രിയരാഗ് എന്നിവർ പങ്കെടുത്തു.
