വർക്കല: കട കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ വർക്കല പൊലീസ് പിടികൂടി. കല്ലമ്പലം മാവിൻമൂട് മനയിൽവീട്ടിൽ കമലേഷ്ലാൽ എന്ന കലേഷ് (43), കല്ലുവാതുക്കൽ പുളികുടി വയലിൽവീട്ടിൽ സന്ദീപ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ വർക്കല കിളിത്തട്ടുമുക്കിനു സമീപം ഒരു കടമുറി കുത്തിപ്പൊളിക്കുന്നതിനിടയിലാണ് കമ്പിപ്പാരയുമായി ഇരുവരും പിടിയിലായത്. ചെറുന്നിയൂർ കാറ്രാടിമുക്ക് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർച്ച ചെയ്ത കേസിലും കഴിഞ്ഞമാസം മുണ്ടയിലുളള മൂന്ന് വീടുകളിൽ വാതിൽ തകർത്ത് മോഷണശ്രമം നടത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ 2003ൽ നടന്ന വധശ്രമകേസിൽ അഞ്ചു വർഷം ജയിൽശിക്ഷ അനുഭവിച്ച ആളാണ് കലേഷ്. പാരിപ്പളളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാനഭംഗ കേസിലും ഇയാൾ പ്രതിയാണ്. കിളിമാനൂർ, കല്ലമ്പലം, കുളത്തൂപ്പുഴ, അഞ്ചൽ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, മോഷണ കേസുകളിൽ പ്രതിയാണ് സന്ദീപ്. വർക്കല സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത് ചെയ്തത്. കോടതിയിൽ ഹാജരാിയ പ്രതികളെ റിമാൻഡ് ചെയ്തു.