കിളിമാനൂർ : കിളിമാനൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കിളിമാനൂർ മണലായത്തുപച്ചയിൽ ഇന്ന് രാവിലെ 11 അര മണിയോടെയാണ് അപകടം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്ത കടയ്ക്കൽ സ്വദേശികളായ വിജയകുമാറിനും സുഹൃത്തിനുമാണ് പരിക്കേറ്റത്. ആറ്റിങ്ങൽ അയിലത്തുള്ള ബന്ധുവീട്ടിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ചു വീട്ടിലേക്ക് പൊകവേയാണ് മണലായത്തുപച്ചയിൽ വെച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറുമായാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പരിക്കേറ്റ വിജയകുമാറിനെയും സുഹൃത്തിനേയും ആശുപത്രിയിലെത്തിച്ചു. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
