പൂവച്ചൽ :കാട്ടാക്കട പൂവച്ചൽ റോഡിൽ ചന്ത റോഡിലെ വളവിൽ ശ്രീകൃഷ്ണപുരം റോഡിനു സമീപം തടി കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവറും സഹായിയും വാഹന യാത്രികരും കാൽനട യാത്രികരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് അപകടം നടന്നത്. പള്ളിവേട്ടയിൽ നിന്നും പനച്ചമൂട്ടിലേക്കു നിറയെ തടി കയറ്റി വന്ന ലോറി കൊടും വളവിലെ വലിയ ഗട്ടറിൽ ഇറക്കി മുന്നോട്ടു എടുക്കുമ്പോൾ ഡ്രൈവർക്കു നിയന്ത്രണം തേറ്റിയാണ് അപകടം. അതേ സമയം ലോറി അമിതഭാരം കയറ്റി വന്നതാണ് അപകട കാരണമെന്നും പറയുന്നു. ഏറെ തിരക്ക് ഉള്ള കാട്ടാക്കട പൂവച്ചൽ നെടുമങ്ങാട് റോഡാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
