ആനാട് :കേന്ദ്ര സർക്കാരിൻ്റെ ഹെൽത്ത് കെയർ പ്രോഗ്രാമിലേക്ക് ആനാട് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ഈ പദ്ധതി പ്രകാരം ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ചികിത്സയും രോഗനിർണ്ണയ ക്യാമ്പും രക്ത പരിശോധനയും മരുന്നുകളും പൂർണ്ണ സൗജന്യമാണ് എസ്.സി, എസ്.ടി കോളനി കേന്ദ്രികരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചുള്ളിമാനൂർ മൈലമൂട് അംഗൻവാടിയിൽ വച്ച് നടന്ന ക്യാബ് ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ-സാലിം, ഡോ സോണി, വിജയരാജ്, ദീപു, മൈലമൂട് രജുമോൻ,, ഗോകുൽ, റീന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പൂജപ്പുര ആയുർവേദ ഗവേഷണ കേന്ദ്രമാണ് ഹെൽത്ത് കെയർ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്