കഠിനംകുളം: ചിറയ്ക്കലിലെ പടക്കമേറ് കേസിലെ രണ്ടാം പ്രതി പിടിയിലായി. ചിറയ്ക്കൽ കോവിൽ വിളാകം വീട്ടിൽ ഷജീർ (24) ആണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായത്.
പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കലിൽ മില്ലു നട സലീം മൻസിലിൽ ഷമീർ ഷായുടെ വീട്ടിലേയ്ക്ക് പടക്കമെറിഞ്ഞ് സമീപ വാസിയായ നിഹാസിന് പരിക്കേറ്റിരുന്നു. സംഭവത്തിനു ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. കഠിനംകുളം ഐ.എച്ച്.ഒ സജീഷ്, എസ്.ഐ.രതീഷ് കുമാർ.ആർ, ജി.എസ്.ഐ കൃഷ്ണ പ്രസാദ്, ജി.എ.എസ്.ഐ ചക്രൻ, എസ്.സി.പി.ഒ ബിജു എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതിയെ ആറ്റിങ്ങൽ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. നിലവിൽ ഈ കേസിലെ ഒന്നാം പ്രതിയായ വിജയൻ റിമാൻറിലാണ്.